ഉളിക്കൽ പഞ്ചായത്ത് മത്സ്യ - മാംസ മാർക്കറ്റും ജൈവ മാലിന്യ സംസ്കരണ പ്ലാന്റും ഉദ്ഘാടനം ശനിയാഴ്ച
ഇരിട്ടി: ഉളിക്കൽ ഗ്രാമ പഞ്ചായത്ത് ഉളിക്കൽ ടൗണിൽ നിർമ്മാണം പൂർത്തിയാക്കിയ മത്സ്യ - മാംസ മാർക്കറ്റിന്റെയും ജൈവ മാലിന്യ സംസ്കരണ പ്ളാന്റിന്റെയും ഉദ്ഘാടനം 28 ന് ശനിയാഴ്ച നടക്കുമെന്ന് പഞ്ചായത്ത് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന ചടങ്ങിൽ ഇരിക്കൂർ എം എൽ എ കെ.സി. ജോസഫ് മാംസ മാർക്കറ്റിന്റെയും , സണ്ണി ജോസഫ് എം എൽ എ മത്സ്യ മാർക്കറ്റിന്റെയും, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. വസന്തകുമാരി ജൈവ മാലിന്യ പ്ളാന്റിന്റെയും ഉദ്ഘാടനം നിർവഹിക്കും. ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ഷേർളി അലക്‌സാണ്ടർ അദ്ധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് സിക്രട്ടറി ബാബു ജോസഫ് പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്തംഗങ്ങളായ തോമസ് വർഗ്ഗീസ്, കെ. സരസ്വതി , പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാർ, ബ്ലോക്ക് , പഞ്ചായത്ത് മെമ്പർമാർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
0 Comments