കരിക്കോട്ടക്കരി യു.പി. സ്കൂളിൽ മികവ് റാങ്ക് ജേതാക്കളെ ആദരിച്ചു.
കരിക്കോട്ടക്കരി: കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ തലശ്ശേരി അതിരൂപതാ തലത്തിൽ നടത്തിയ മികവ് പരീക്ഷയിൽ റാങ്ക് ജേതാക്കളെ സമ്മാനങ്ങളും സർട്ടിഫിക്കറ്റും മെഡലുകളും നൽകി ആദരിച്ചു.
സ്കൂളിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീജ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസി. മാനേജർ റവ.ഫാ. ജിന്റോ പന്തലാനിയിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ സോജൻ വർഗീസ്, പി.ടി.എ പ്രസിഡന്റ് തോമസ് എൻ.പി, മദർ പി.ടി.എ. പ്രസിഡന്റ് ജാൻസി ജോബി എന്നിവർ സംസാരിച്ചു.
ഒന്നാം റാങ്കുൾപ്പെടെ പതിനൊന്ന് കുട്ടികളാണ് റാങ്ക് നേടിയത് .തലശ്ശേരി അതിരൂപതാ തലത്തിൽ മലബാർ സിവിൽ സർവ്വീസ് ഫൗണ്ടേഷനാണ് മികവ് എന്ന പേരിൽ പരീക്ഷ സംഘടിപ്പിച്ചത്.
0 Comments