രാസവള കീടനാശിനി ഗുണനിലവാര നിയന്ത്രണ പദ്ധതി: പരിശീലന പരിപാടി സംഘടിപ്പിച്ചു

ആറളം കൃഷിഭവന്റെ നേതൃത്വത്തിൽ രാസവള കീടനാശിനി ഗുണനിലവാര നിയന്ത്രണ പദ്ധതി പ്രകാരം കർഷകർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപറമ്പിൽ പരിപാടി ഉദ്ഘാനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ വേലായുധൻ അദ്ധ്യക്ഷനായി. ഇരിട്ടി കൃഷി അസി.ഡയക്ടർ ശ്രീമതി ലത, പന്നിയൂർ കെ.വി.കെ യിലെ അസി.പ്രൊഫസർ ഡോ.എം .മഞ്ജു എന്നിവർ ക്ലാസ് എടുത്തു. ആറളം കൃഷിഭവൻ കൃഷി അസിസ്റ്റൻറ് സി.കെ സുമേഷ് സ്വാഗതം പറഞ്ഞു