കൊട്ടിയൂര്‍ ആനത്താര പദ്ധതിക്ക്  സ്ഥലം വിട്ടു നല്‍കിയ പതിനൊന്ന് കുടുംബങ്ങള്‍ക്ക്  1.68 കോടി രൂപ നല്‍കും

കൊട്ടിയൂര്‍ ആനത്താര പദ്ധതിക്ക്  സ്ഥലം വിട്ടു നല്‍കിയ പതിനൊന്ന് കുടുംബങ്ങള്‍ക്ക്  1.68 കോടി രൂപ നല്‍കും. 5.46 ഹെക്ടര്‍ ഭൂമിയാണ് രണ്ടാം ഘട്ടത്തില്‍ ഏറ്റടുക്കുന്നത്. കൊട്ടിയൂര്‍ റേഞ്ചിലെ വനാതിര്‍ത്തിയോട് ചേര്‍ന്ന 72 ഹെക്ടര്‍ സ്വകാര്യഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 14.3 കോടിയുടെ പ്രപ്പോസല്‍ കിഫ്ബിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.