വാഹനപരിശോധനയ്ക്കിടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
           
പാൽചുരം ഭാഗത്ത് പേരാവൂർ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ ഏഴു കോട്പ കേസുകളിലായി 1.380 കിലോഗ്രാം പുകയില ഉൽപന്നങ്ങൾ (96 പൗച്ച് ഹാൻസും 19 പൗച്ച് അസലി താരാ ചാപും പിടിച്ചെടുത്തു.

പേരാവൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ.കെ.വിജേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ എം.പി.സജീവൻ,  സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, സി.പി.ഷാജി, പി.എസ്.ശിവദാസൻ, എ.എൻ.ബിനീഷ് എന്നിവർ പങ്കെടുത്തു.