"ഓർമ്മതൻ തീരത്ത്- 2019"
പോലീസ് ഓഫീസർമാരുടെ 2004 ബാച്ച് വാർഷിക സംഗമം തലശ്ശേരിയിൽ നടന്നു

തലശ്ശേരി: കേരള പോലീസ് അക്കാദമിയിലെ 2004 ബാച്ചിൽ എസ് ഐയായി  പരിശീലനം നേടിയ കണ്ണൂർ റേഞ്ചിലുള്ള പോലീസ് ഇൻസ്പെകർമാരുടെ പതിനഞ്ചാം വാർഷിക സംഗമം ഓർമ്മതൻ തീരത്ത്- 2019 എന്ന പേരിൽ തലശ്ശേരി ധർമടം ബീച്ച് റിസോർട്ടിൽ വെച്ച് നടന്നു.



കണ്ണൂർ റേഞ്ച് ഡി ഐ ജി സേതുരാമൻ IPS ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കാസർഗോഡ് ബേഢകം സി ഐ ടി ഉത്തംദാസ് സ്വാഗതം പറഞ്ഞു. കോഴിക്കോട് ചോമ്പാല സി ഐ ടി പി സുമേഷ്
അധ്യക്ഷനായിരുന്നു. ചക്കരക്കൽ സിഐ
ഇ പി സുരേശൻ, കൂത്തുപറമ്പ സി ഐ എം പി ആസാദ്, കുറ്റ്യാടി സി ഐ സുനിൽ കുമാർ എൻ, കണ്ണൂർ സിറ്റി സി ഐ സതീശൻ പി ആർ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്സി ഐ ദിനേശ് കോറോത്ത്
നാദാപുരം എസ്എച്ച്ഒ കെ ടി ശ്രീനിവാസൻ
എന്നിവർ ആശംസാപ്രസംഗം നടത്തി.



തലശ്ശേരി സി ഐ സനിൽകുമാർ കെ
DIG ക്ക് ഉപഹാരം നല്കി. ഇരിട്ടി സിഐ
എ കുട്ടികൃഷ്ണൻ നന്ദി പറഞ്ഞു. കാസർഗോഡ്ദൂർ സി ഐ
പ്രേംസദൻ അവതാരകനായി.

കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നുമുള്ള
പോലീസ് ഓഫീസർമാരായ അനിൽ കുമാർ പി, സുഭാഷ് പറങ്ങൻ, പ്രമോദൻ കെ വി,
സുനിൽ കുമാർ കെ, സുരേഷ് കുമാർ എ കെ, ശശിധരൻ പി, സുനിൽ കുമാർ എൻ, ഉണ്ണികൃഷ്ണൻ കെ, രാജേഷ് കുമാർ എൻ,
അനിൽകുമാർ എ, സുധീർ കല്ലൻ, രാജേഷ് എം പി, സുനിൽ കുമാർ കെ പി, ശിവപ്രസാദ് സി, അനിൽകുമാർ പി, ജേക്കബ് എം ടി,
സതീശൻ പി ആർ, രാജൻ പി വി, സുഭാഷ് ബാബു, ജീവൻ ജോർജ്, ഗണേഷ്കുമാർ എൻ, സുഷീർ കെ, രാജേഷ് പി,മനോഹരൻ ടി എന്നിങ്ങനെ വിവിധ ജില്ലകളിൽ ജോലിചെയ്യുന്ന പോലീസ്ഓഫീസർമാർ പങ്കെടുത്ത  സംഗമത്തിൽ ഓർമ്മകളും
അനുഭവങ്ങളും പങ്കുവെക്കലും കലാപരിപാടികളും അരങ്ങേറി.