ടു വീലര്‍ റിപ്പയറിംഗില്‍ സൗജന്യ പരിശീലനം
റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ടു വീലര്‍ റിപ്പയറിംഗില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 24 നു ആരംഭിക്കുന്ന ഒരു മാസത്തെ പരിശീലനത്തില്‍ ഭക്ഷണവും താമസ സൗകര്യവും സൗജന്യമാണ്. കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി ജില്ലകളിലെ താല്‍പര്യമുള്ള 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, വിഷയത്തിലുള്ള മുന്‍പരിചയം എന്നിവ സഹിതം ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് , പി ഒ കാഞ്ഞിരങ്ങാട്, കണ്ണൂര്‍ 670142 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 12 നു മുമ്പായി അപേക്ഷിക്കണം. ബി പി എല്‍ വിഭാഗത്തില്‍പെട്ടവര്‍ക്കും താമസിച്ചു പഠിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും മുന്‍ഗണന. ഇന്റര്‍വ്യൂ ഒക്ടോബര്‍ 21 ന്. ഫോണ്‍ 0460 2226573, 9961336326, 9496611644, 6238275872, 9496297644, 8547325448.
0 Comments