കണ്ണൂര്‍ പ്രസ്‌ക്ലബ്: എ കെ ഹാരിസ് (പ്രസിഡന്റ്), പ്രശാന്ത് പുത്തലത്ത് (സെക്രട്ടറി)


കണ്ണൂര്‍: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കണ്ണൂര്‍ പ്രസ്‌ക്ലബ്) ജില്ലാ ഘടകത്തിന്റെ പ്രസിഡന്റായി എ കെ ഹാരിസും (മാധ്യമം), സെക്രട്ടറിയായി പ്രശാന്ത് പുത്തലത്തും (മക്തബ്), ട്രഷററായി സിജി ഉലഹന്നാനും (ദീപിക) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്രതീഷ് കപ്പോത്ത് (ഏഷ്യാനെറ്റ് ന്യൂസ്), സബിന പത്മന്‍ (ജനയുഗം) എന്നിവര്‍ വൈസ് പ്രസിഡന്റുമാരും ടി കെ എ ഖാദര്‍ (സിറാജ്) ജോയിന്റ് സെക്രട്ടറിയുമാണ്. ജില്ലാ നിര്‍വാഹക സമിതി അംഗങ്ങളായി കെ ശശി (ചന്ദ്രിക), കെ സതീശന്‍ (ജന്‍മഭൂമി), സുനേഷ് മാത്യു (മലയാള മനോരമ), എന്‍ വി മഹേഷ് ബാബു (സുപ്രഭാതം), സുപ്രിയ സുധാകര്‍ (ദേശാഭിമാനി) എന്നിവരെയും തിരഞ്ഞെടുത്തു. റിട്ടേണിങ് ഓഫിസര്‍മാരായ എം പി കൃഷ്ണന്‍ (മംഗളം), കെ വിജേഷ് (മാതൃഭൂമി) എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.