ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്


തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പരിയാരം ഗവ.മെഡിക്കല്‍ കോളേജുമായി സഹകരിച്ച് ജില്ലയിലെ ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍ക്കായി സപ്തംബര്‍ 29 ന് കക്കാട് കേനന്നൂര്‍ സ്പിന്നിംഗ് ആന്റ് വീവിംഗ് മില്‍ പരിസരത്ത് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.  മേയര്‍ സുമ ബാലകൃഷ്ണന്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.  കുടിയേറ്റ തൊഴിലാളികള്‍ക്കായി ആവിഷ്‌കരിച്ചിട്ടുള്ള വിവിധ ക്ഷേമ പദ്ധതികള്‍, ആരോഗ്യ ശുചിത്വ സംബന്ധമായ കാര്യങ്ങള്‍ എന്നിവയെപ്പറ്റി അവരുടെ മാതൃഭാഷയില്‍ ബോധവല്‍ക്കരണ ക്ലാസ്, സൗജന്യ വൈദ്യപരിശോധന, മരുന്ന് വിതരണം, ആവാസ് കാര്‍ഡ് വിതരണം എന്നിവ  നടക്കും. എല്ലാ തൊഴിലുടമകളും തങ്ങളുടെ കീഴിലുള്ള ഇതരസംസ്ഥാന തൊഴിലാളികളെ ക്യാമ്പില്‍ എത്തിക്കുന്നതിനുള്ള സജ്ജീകരണം ചെയ്യേണ്ടതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.