വെൽഫെയർ പാർട്ടി ഉപഹാരവുമായി പെരിങ്ങോട്ടുപുലം സ്കൂളിലും
മലപ്പുറം: കോഡൂർ പഞ്ചായത്തിലെ പെരിങ്ങോട്ടുപുലം സ്കൂളിന് സൗണ്ട് സിസ്റ്റം സമ്മാനിച്ച് വെൽഫെയർ പാർട്ടി മാതൃകയായി. മലപ്പുറം മണ്ഡലം കമ്മിറ്റിയംഗം മങ്കരത്തൊടി അബ്ദുറഹ്മാൻ പ്രധാനാധ്യാപികക്ക് സൗണ്ട് സിസ്റ്റം കൈമാറി ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകൻ സി. എച്ച്. ബഷീർ അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റിയംഗം എം. അഖീൽ നാസിം, പ്രധാനാധ്യാപിക ഷാന്റിമോൾ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റിയംഗങ്ങളായ കുരുണിയൻ ഹംസ, റഹീം കോഡൂർ, പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.


0 Comments