സഹപാഠികളെ കാട്ടുമൃഗങ്ങളിൽ നിന്ന് രക്ഷിക്കാനുറച്ച് വിദ്യാർത്ഥികൾ
മലയോര മേഖലയിൽ വന്യമൃഗ ശല്യത്താൽ തങ്ങളുടെ സഹപാഠികളടക്കം ഭീഷണി നേരിടുന്ന സാഹചര്യത്തിൽ പ്രശ്നത്തിൽ ശാശ്വതപരിഹാരം തേടി എടൂർ സെന്റ് മേരീസിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ. ആദ്യഘട്ടമെന്ന നിലക്ക് പോസ്റ്റ് ഓഫീസിലെത്തി മുഖ്യമന്ത്രിക്ക് പരാതികൾ അയച്ചാണ് കുട്ടികൾ പ്രതിഷേധമറിയിച്ചത്. പ്രിൻസിപ്പാൾ ജെയിംസ് എം ടി, സ്കൗട്ട് മാസ്റ്റർ മെവിൻ ജെയിംസ്, സിൻസി ടി എ എന്നിവർ കുട്ടികൾക്ക് നേതൃത്വം നൽകി.
0 Comments