മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം 29 ന് ആരംഭിക്കും
ഇരിട്ടി: മുഴക്കുന്ന് ശ്രീ മ്യദംഗശൈലേശ്വരി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം 29 മുതൽ വിവിധ ക്ഷേത്ര ചടങ്ങുകളോടെയും കലാപരിപാടികളോടേയും വിപുലമായി ആഘോഷിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 29 ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം വ്യവസായ വകുപ്പ് മന്ത്രി ഇ .പി. ജയരാജൻ ഉൽഘാടനം ചെയ്യും . മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ബാബു ജോസഫ് അധ്യക്ഷത വഹിക്കും. മലബാർ ദേവസ്വം തലശ്ശേരി അസി. കമ്മീഷണർ പി.ടി. വിജയ മുഖ്യാതിഥിയാകും. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച പ്രതിഭകളെ ട്രസ്റ്റീ ബോർഡ് ചെയർമാൻ എ . കെ. മനോഹരൻ ആദരിക്കും .
തുടർന്നുള്ള ദിവസങ്ങളിൽ കേരളത്തിനകത്തും പുറത്തുമുള്ള വിവിധ പ്രഗത്ഭമതികളുടെ സംഗീതാർച്ചന, നൃത്താർച്ചന , ഭജൻസ്, ഭക്തിഗാനസുധ എന്നിവ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും. ഒക്ടോബർ 3 ന് രാവിലെ 10 മണിക്ക് കലാഗുരുകുലം ജയപ്രകാശ് അവതരിപ്പിക്കുന്ന പുല്ലാങ്കുഴൽ കച്ചേരി, 5 ന് വൈകുന്നേരം 4 മണിക്ക് എസ് . ഗീതിക അവതരിപ്പിക്കുന്ന നങ്യാർ കൂത്ത്, രാത്രി 8 മണിക്ക് തലശ്ശേരി മണിമേഖലയും ടീമും അവതരിപ്പിക്കുന്ന മോഹിനിയാട്ട സന്ധ്യ "ലാസ്യം ", എന്നിവയും നടക്കും.
ഒക്ടോബർ 8 ന് വിദ്യാരംഭം ചടങ്ങ് നടക്കും . അന്നേ ദിവസം സമാപന സമ്മേളനത്തോടെ പരിപാടികൾ അവസാനിക്കും. പത്രസമ്മേളനത്തിൽ എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് പറമ്പത്ത്, ചെയർമാൻ എ.കെ. മനോഹരൻ, ടി.വി.ശ്രീധരൻ, എൻ പങ്കജാക്ഷൻ മാസ്റ്റർ, എം.കെ. പ്രഭാകരൻ, കെ.കുഞ്ഞിരാമൻ എന്നിവർ പങ്കെടുത്തു.
0 Comments