കൊട്ടിയൂർ കുടിയേറ്റ ജനതയുടെ ഒരുമയുടെ പ്രതീകമായ മണത്തണ അമ്പായത്തോട് പാതക്ക് അരനൂറ്റാണ്ട് പ്രായം
കൊട്ടിയൂർ കുടിയേറ്റ ജനതയുടെ ഒരു മയുടെ പ്രതീകമായ മണത്തണ അമ്പായത്തോട് പാതക്ക് പ്രായം അരനൂറ്റാണ്ട് പൂർത്തിയായി.1969 ഒക്ടോബർ 6-ന് ആയിരക്കണക്കിന് ജനങ്ങൾ അണിനിരന്ന് ഒറ്റ ദിവസം കൊണ്ടാണ് മണത്തണ മുതൽ അമ്പായത്തോട് വരെ പതിനാല് കിലോമീറ്റർ പാത നിർമ്മിച്ചത്. ഒരുമയുടെ പ്രതീകമായ മണത്തണ അമ്പായത്തോട് റോഡ് നിര്‍മ്മിച്ചതിന്റെ 50ാം വാര്‍ഷികം ആചരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സംഘാടക സമിതി കേളകത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പൂർവ്വികർ നിർമ്മിച്ച മണത്തണ- അമ്പായത്തോട് പാതയിൽ ആയിരക്കണക്കിനാളുകൾ മനുഷ്യചങ്ങല തീർക്കും. കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരന്‍,കണിച്ചാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍ര് സെലിന്‍മാണി,കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മൈഥിലി രമണൻ ,വൈസ് പ്രസിഡന്റ് രാജന്‍ അടുക്കോലില്‍,,മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പൈലി വാത്യാട്ട്, , സംഘാടക സമിതി ചെയർമാൻ ജോര്‍ജ് കുട്ടി വാളുവെട്ടിക്കല്‍, സിക്രട്ടറി , ജോയി സെബാസ്റ്റ്യൻ, പി.പി. വ്യാസ് ഷാ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
0 Comments