ഐ എച്ച് ആര്‍ ഡി സെമസ്റ്റര്‍ പരീക്ഷ

ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ കോഴ്‌സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ റഗുലര്‍/ സപ്ലിമെന്ററി പരീക്ഷകള്‍ (2018, 2010/2011 സ്‌കീമുകള്‍) ഡിസംബറില്‍ നടത്തും. വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്ന/ പഠിച്ചിരുന്ന സെന്ററുകളില്‍ ഒക്‌ടോബര്‍ 16 വരെ പിഴ കൂടാതെയും 19 വരെ 100 രൂപ പിഴയോടുകൂടിയും പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ടൈംടേബിള്‍ നവംബര്‍ രണ്ടാം വാരത്തില്‍ പ്രസിദ്ധീകരിക്കും. രജിസ്‌ട്രേഷനുളള അപേക്ഷാഫോറം സെന്ററുകളില്‍ ലഭിക്കും.  ഫോണ്‍: 0471 2322985, 0471 2322501.