മലവെള്ള പാച്ചിലിൽ തകർന്ന ആന പ്രതിരോധ മതിൽ അടിയന്തരമായി പുനർ നിർമ്മിക്കണമെന്ന ആവിശ്യം ശക്തമാകുന്നു
കനത്തമഴയിൽ അടയ്ക്കാത്തോട് മുട്ടുമാറ്റി ഭാഗത്ത് ആനമതിൽ തകർന്നത് മൂന്നു സ്ഥലങ്ങളിൽ. പുനർ നിർമ്മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. കനത്ത മഴയിൽ ചീങ്കണ്ണിപ്പുഴ കരകവിഞ്ഞതിനേത്തുടർന്നാണ് ആനമതിലിന്റെ ഭാഗങ്ങൾ തകർന്നത്. വാളുമുക്ക് കോളനി സമീപത്ത് ഇത്തവണ ആനമതിൽ തകർന്നത് കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ തകർന്നതിനു ശേഷം പുനസ്ഥാപിച്ച അതേ സ്ഥലത്തു തന്നെ. ഒരു സ്ഥലത്ത് മീറ്ററുകളോളം പൂർണ്ണമായും ആനമതിൽ തകർന്നിട്ടുണ്ട്.
കഴിഞ്ഞ വർഷം ആനമതിൽ തകർന്ന വിടവുകളിലൂടെയെത്തി കാട്ടാനകൾ മുട്ടുമാറ്റി, നരിക്കടവ് തുടങ്ങിയ സ്ഥലങ്ങളിൽ വ്യാപകമായി കൃഷിനാശം വരുത്തിയിരുന്നു. മാസങ്ങളോളം ആനയെത്തി കൃഷി നാശമുണ്ടാക്കിയതിനു ശേഷമായിരുന്നു ആനമതിൽ തകർന്ന ഭാഗങ്ങളിൽ പുനർനിർമ്മാണം നടത്തിയത്. ഇങ്ങനെ പുനർനിർമ്മിച്ചതിൽ ഒന്നുൾപ്പെടെയാണ് ഇത്തവണ തകർന്നിരിക്കുന്നത്. മഴക്കാലം കഴിയുന്നതോടെ വീണ്ടും മതിൽ തകർന്ന വിടവുകളിലൂടെ ജനവാസകേന്ദ്രങ്ങളിലേക്ക് ആനയെത്തുമോ എന്ന ഭയത്തിലാണ് പ്രദേശവാസികൾ. നേരത്തേ പ്രദേശത്ത് ആനമതിൽ നിർമ്മിച്ചതിനുശേഷം ആനയെത്തുന്നത് തടയാനായിരുന്നു. തുടർന്നാണ് മതിൽ നിർമ്മിച്ചിട്ടില്ലാത്ത മടപ്പുരച്ചാൽ, അണങ്ങോട് മേഖലകളിലേക്ക് കാട്ടാനശല്യം തുടങ്ങിയത്. വേനലാരംഭിക്കുന്നതോടെ വീണ്ടും ആനയെത്തുമോ എന്നയാശങ്കയിലാണ് മുട്ടുമാറ്റി പ്രദേശവാസികൾ.
0 Comments