അധികൃതർ കണ്ണടച്ചു നാട്ടുകാർ റോഡിലെ കുഴിയടച്ച് മാതൃകയായി
കേളകം ഹൈസ്കൂൾ ജംഗ്ഷന് സമീപം രൂപപ്പെട്ട കുഴി അടയ്ക്കാൻ അധികൃതർ തയ്യാറാകാത്തതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ കോൺക്രീറ്റ് ഉപയോഗിച്ച് കുഴി അടച്ചു. പ്രദേശവാസിയും പി വി എസ് ഫ്ലവർ മിൽ ഉടമയുമായ തങ്കച്ചൻ പാണ്ടൻച്ചേരിയാണ് സ്വന്തം സ്വന്തം ചിലവിൽ കുഴിയടച്ച് മാതൃകയായത്. കുരിശുപള്ളിക്ക് മുമ്പിലായി രൂപപ്പെട്ട ഈ കുഴി അപകട ഭീഷണി ഉയർത്തിയിരുന്നു. നിരവധിതവണ കുഴി മൂടണമെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് യാത്രികർ അടക്കമുള്ള വാഹാനങ്ങൾ വെട്ടിച്ച് മാറ്റുന്നതിനിടെ അപകടം പതിവായിരുന്നു ഇവിടെ.
0 Comments