പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
മട്ടന്നൂർ: തലശ്ശേരി - വളവ്പാറ റോഡ് പ്രവൃത്തി മെല്ലേ പോക്ക് അവസാനിപ്പിക്കുക, യാത്രക്കാരുടെയും സമീപവാസികളുടെയും ദുരിതത്തിന് പരിഹാരം കാണുക, റോഡ് പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തികരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സിഎംപി മട്ടന്നൂർ ഏറിയ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മട്ടന്നൂർ ബസ്റ്റാറ്റ് പരിസരത്ത് സംഘടിപ്പിച്ച പരിപാടി സി.എം.പി ജില്ലാ സെക്രട്ടറി പി.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.എൻ സി സുമോദ് അദ്ധ്യക്ഷത വഹിച്ചു. സുരേഷ് മാവില, വി എൻ മുഹമ്മദ്, എം.കെ.കുഞ്ഞിക്കണ്ണൻ, കെ ഉഷ, കെ.ഭാസ്ക്കരൻ തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments