ഇരിട്ടി കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി വാര്‍ഷിക പൊതുയോഗം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

പേരാവൂര്‍: ഇരിട്ടി കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി വാര്‍ഷിക പൊതുയോഗം ഈ മാസം  തുണ്ടി ഉദയ ഓഡിറ്റോറിയത്തില്‍ നടത്തി.എം എല്‍ എ അഡ്വ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു..വാര്‍ഷികത്തോടനുബന്ധിച്ച് കമ്പനിയുടെ കീഴിലുള്ള ഫെഡറേഷനുകളിലെ തെരഞ്ഞെടുത്ത നാളികേര കര്‍ഷകരെ ആദരിക്കലും,കമ്പനിയുടെ ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് കൈമാറലും ,വെളിച്ചണ്ണയുടെ പരിഷ്‌കരിച്ച സ്വന്തം ബോട്ടില്‍ മാര്‍ക്കറ്റില്‍ ഇറക്കലും നടത്തി. വൈസ് ചെയർമാൻ പി.സി.സ്കറിയ അദ്ധ്യക്ഷത വഹിച്ചു.കൂടത്തിൽ ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.  മുഴക്കുന്ന് പഞ്ചായത്ത്  പ്രസിഡണ്ട് ബാബു ജോസഫ്, ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ. സുരേഷ് ബാബു ,ഷൈനി ബ്രിട്ടോ ,മത്തായി മുലേച്ചാലിൽ, തോമസ് കല്ലൂകുളങ്ങരതുടങ്ങിയവർ സംസാരിച്ചു.