വളപട്ടണം റെയിൽവേ പാലത്തിന് സമീപത്ത് വൻ ആയുധം ശേഖരം കണ്ടെത്തി

വളപട്ടണം പോലീസിന്റെ റെയ്ഡ് തുടരുന്നു. വളപട്ടണം റെയിൽവേ പാലത്തിന് സമീപത്ത് നിന്നും വൻ ആയുധശേഖരം കണ്ടെത്തി.

വളപട്ടണം എസ്. ഐ പി വിജേഷ്, സി. പി. ഒമാരായ സുധീർ, ഷിനോബ്, പ്രേമൻ, സംജിത്ത്, അശേകൻ എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് ആയുധങ്ങൾ കണ്ടെത്തിയത്.

കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ ആയിരിന്നു ആയുധങ്ങൾ. വളപട്ടണത്ത് കഴിഞ്ഞ ദിവസങ്ങളിലും റെയ്ഡ് ഉണ്ടായിരിന്നു പക്ഷെ അന്ന് കണ്ടെത്തിയത് മാരക മയക്കുമരുന്നുകൾ ആയിരിന്നു. വരും ദിവസങ്ങളിലും വളപട്ടണത്ത് വ്യാപക റെയ്ഡ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.