കാരുണ്യത്തിന്റെ  ചിറകിലേറെ പേരാവൂർ മേഖലയിലെ കെ.സി.വൈ.എം പ്രവർത്തകർ

കേളകം: കെ.സി.വൈ.എം  പേരാവൂർ മേഖലയുടെ നേതൃത്വത്തിൽ നടത്തുന്ന വിങ്ങ്സ് പ്രവർത്തനം വിജയത്തിലേക്ക്.
നിലവിൽ പേരാവൂർ മേഖലയിലെ അഞ്ച് ഇടവകകളിൽ  വിങ്ങ്സ് പ്രവർത്തനം പൂർത്തിയായിക്കഴിഞ്ഞു. സമൂഹത്തിൽ വേദനയനുഭവിക്കുന്നവർക്ക് ആശ്വാസം കണ്ടെത്തേണ്ടത് യുവജനങ്ങളുടെ ഉത്തരവാദിത്തമാണെന്ന ചിന്തയാണ് വിങ്ങ്സ് പരിപാടിയുടെ  ഉൽഭവത്തിന് കാരണം. നിലവിൽ അമ്പതിലേറെ രോഗികളുടെ ഇടയിലേക്ക്  ആശ്വാസമായെത്താൻ പേരാവൂർ മേഖലയിലെ കെ.സി.വൈ.എം പ്രവർത്തകർക്ക് സാധിച്ചു. തങ്ങളുടെ വരുമാനത്തിൽ നിന്നും ഒരു തുക നീക്കിവെച്ചാണ് വിങ്ങ്സ് പ്രവർത്തനത്തിനാവശ്യമായ തുക യുവജനങ്ങൾ കണ്ടെത്തുന്നത്.
മുപ്പതിനായിരത്തിലധികം രൂപ ചിലവുവരുന്ന മെഡിക്കൽ കിറ്റുമായിട്ടാണ് സംഘം സന്ദർശനം നടത്തുന്നത്.   മൂന്ന് ഡോക്ടർമാരും, നഴ്സുമാരും,  യുവജനപ്രവർത്തകരുമടങ്ങുന്നതാണ് സംഘം. കെ.സി.വൈ.എം പേരാവൂർ മേഖല പ്രസിഡന്റ് അഖിൽ എടത്താഴെ , ജിബിൻ  തയ്യിൽ , ജ്യോതിഷ് തുമ്പാനത്ത് ,അഖിൽ കോട്ടയ്ക്കകത്ത് , എബിൻ മാറുകാട്ടുകുന്നേൽ , ഡിമിലി വരിക്കാനിക്കൽ , അമയ കാപ്പിയിൽ , അയറിൻ വാളുവെട്ടിക്കൽ ഡോക്ടർമാരായ  ഡോ. അബിൻ കുളത്തുംപാട്ട് , ഡോ. ജോസ്മി തോമസ് കുന്നേൽ, ഡോ: ജോയൽ  എന്നിവരാണ് സംഘത്തിന് നേതൃത്വം നൽകുന്നത്.