മണത്തണയിൽ നിന്ന് ബൈക്ക് മോഷണം പോയ സംഭവം, പ്രതി പിടിയിൽ
കോഴിക്കോട് മാറാട് സ്വദേശിയും ആറളം ഫാം പത്താംബ്ലോക്കിലെ താമസക്കാരനുമായ ദീപുദാസിനെയാണ് പേരാവൂര്‍ പോലീസ് കഴിഞ്ഞ ദിവസം ബൈക്ക് മോഷണകേസിൽ പിടികൂടിയത്. ഇക്കഴിഞ്ഞ 14 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മണത്തണ അമ്പലക്കുളത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കുനിത്തല സ്വദേശി മുഹമ്മദ് ഹനീഫയുടെ ഉടമസ്ഥതയിലുള്ള ബൈക്കാണ് മോഷണം പോയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദീപു ദാസിനെ പോലീസ് പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പേരാവൂര്‍ എസ് ഐ സജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒപ്പം ഉണ്ടായിരുന്ന മണത്തണ സ്വദേശി ബാബുവിന് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.
0 Comments