വികസനത്തിനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും: എസ്.കെ.നടരാജന്‍
പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്റെ മുഖംമിനുക്കാനാവശ്യമായ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കുമെന്ന് ചെന്നൈ ഇലക്‌ട്രിക്കല്‍ ലോക്കോ ഷെഡ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എസ്.കെ.നടരാജന്‍ പറഞ്ഞു. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയതായിരുന്നു അദ്ദേഹം. സ്റ്റേഷനുപുറത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി അദ്ദേഹം പറഞ്ഞു. പടിഞ്ഞാറുഭാഗത്തെ റെയില്‍വേയുടെ സ്ഥലം ഉപയോഗിച്ച് വാഹന പാര്‍ക്കിങ്ങിനുള്ള സൗകര്യം ഒരുക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കും.
എ ക്ലാസ് സ്റ്റേഷനുകള്‍ക്കാവശ്യമായി പ്രവര്‍ത്തനങ്ങള്‍ പയ്യന്നൂരില്‍ നടത്തും. സ്റ്റേഷനിലെത്തിയ ടി.വി. രാജേഷ് എം.എല്‍.എ.യുമായി എസ്.കെ.നടരാജന്‍ ചര്‍ച്ചനടത്തി. കല്യാശ്ശേരി മണ്ഡലത്തിലെ സ്റ്റേഷനുകളുടെ നവീകരണത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എം.എല്‍.എ. അദ്ദേഹത്തോടാവശ്യപ്പെട്ടു.
0 Comments