പണിതിട്ടും തീരാതെ അറവുശാല
കണ്ണൂര്‍: നഗരസഭ കോര്‍പ്പറേഷനായിട്ടും കണ്ണൂരില്‍ അറവുശാലയില്ല. ആധുനിക അറവുശാല നിര്‍മിക്കുമെന്ന് പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായെങ്കിലും ഇതുവരെ പ്രവര്‍ത്തനം തുടങ്ങാനായില്ല. മരക്കാര്‍കണ്ടിയില്‍ അറവുശാല തുറക്കാനുള്ള തീരുമാനം നടപ്പായിട്ടില്ല.
പദ്ധതിക്കെതിരേ പ്രദേശവാസികള്‍ എതിര്‍പ്പുമായി രംഗത്തുണ്ട്. അറവുശാലക്കായി നിര്‍മിച്ച കെട്ടിടം അനാഥമായിക്കിടക്കുന്നു. മാലിന്യ ട്രീറ്റ്‌മെന്റ് പ്ലാന്റും യന്ത്രങ്ങളും അടക്കമുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കേണ്ടതുണ്ട്. ഇതിനിടെ സമീപവാസികളുമായി കോര്‍പ്പറേഷന്‍ അധികൃതര്‍ ചര്‍ച്ചനടത്തിയെങ്കിലും പ്രശ്നപരിഹാരത്തിന് ശ്രമം ഉണ്ടായില്ല.
അറവുശാലയില്ലാത്തതിനാല്‍ പരമ്ബരാഗതരീതിയിലുള്ള അറവാണ് നടക്കുന്നത്. അറവുകാര്‍ക്കെതിരേ കോര്‍പ്പറേഷന്‍ ഭാഗത്തുനിന്ന് പലപ്പോഴും നടപടി ഉണ്ടാകുന്നു. അറവുശാല പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത കോര്‍പ്പറേഷന്റെ നടപടി പലപ്പോഴും വിമര്‍ശനത്തിനിടയാക്കിയിട്ടുമുണ്ട്.
0 Comments