ചെങ്കൽ ക്വാറി ഉടമകളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു

കണ്ണൂർ: ജില്ലാ ചെങ്കൽ  അസോസിയേഷന്റെ നേതൃത്വത്തിൽ മൂന്നുദിവസമായി കണ്ണൂർ കളക്ടറേറ്റ് പടിക്കൽ തുടർന്നുവന്ന അനിശ്ചിതകാല റിലേ സമരം താൽക്കാലികമായി പിൻവലിച്ചു. ജില്ലാ കളക്ടർ ടി.വി. സുഭാഷുമായി നടത്തിയ ചർച്ചയിൽ പ്രശ്നം താൽക്കാലികമായി പരിഹരിച്ചതിനെത്തുടർന്നാണ് സമരം പിൻവലിച്ചത്.