മദ്യവില്‍പ്പനശാലകള്‍ ഇന്ന് വൈകിട്ട് അടയ്ക്കും; വ്യാഴാഴ്ച തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകള്‍ ഇന്ന് വൈകിട്ടോടെ അടയ്ക്കുമെന്ന് ബിവറേജസ് കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. അര്‍ധവാര്‍ഷിക കണക്കെടുപ്പിനെ തുടര്‍ന്നാണ് തിങ്കളാഴ്ച വൈകിട്ട് മുതല്‍ മദ്യവില്‍പ്പനശാലകള്‍ അടച്ചിടാന്‍ ബിവറേജസ് കോര്‍പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്.

തിങ്കളാഴ്ച അടയ്ക്കുന്ന മദ്യവില്‍പ്പനശാലകള്‍ വ്യാഴാഴ്ച ആയിരിക്കും തുറക്കുന്നത്. ചൊവ്വാഴ്ച ഒക്ടോബര്‍ ഒന്നിന് പതിവ് പോലെ ഡ്രൈ ഡേ ആയതിനാലും ഒക്ടോബര്‍ രണ്ട് ബുധനാഴ്ച ഗാന്ധിജയന്തി ആയതിനാലും ബാറുകള്‍ ഉള്‍പ്പെടെയുള്ള മദ്യശാലകള്‍ക്ക് അവധിയാണ്.