ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്തവര്‍ ഇന്ന് പശ്ചാത്തപിക്കുകയാണെന്ന് കോടിയേരി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്തവര്‍ ഇന്ന് പശ്ചാത്തപിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് അല്ലെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂര്‍ക്കാവ് മണ്ഡലം എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എല്ലാക്കാലത്തും പാര്‍ട്ടിയില്‍ ഉണ്ടാകുമെന്ന് ഉറപ്പു നല്‍കിയിട്ടില്ലെന്ന ശശി തരൂരിനോട് പ്രതികരിക്കാനുള്ള അവസരമാണ് വട്ടിയൂര്‍ക്കാവിലെ ഉപതെരഞ്ഞെടുപ്പെന്നും കോടിയേരി മണ്ഡലത്തിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പറഞ്ഞു