പിണറായിയില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
കണ്ണൂര്‍: പിണറായിയില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാട്ടിലെപ്പീടികയില്‍ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. യുവാവിന്റെ മുഖം തിരിച്ചറിയാന്‍ സാധിക്കാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
പോലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു. മൃതദേഹം ആരുടേതാണെന്ന വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.
0 Comments