"പാഠം ഒന്ന് പാടത്തേക്ക് " പരിപാടിയുടെ ആറളം പഞ്ചായത്ത്‌ തല ഉത്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിജി നടുപറമ്പിൽ  നിർവഹിച്ചു

കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് - പൊതുവിദ്യാഭ്യാസ വകുപ്പ്  സംയുക്തമായി നടപ്പിലാക്കുന്ന " പാഠം ഒന്ന് പാടത്തേക്ക് " പരിപാടിയുടെ ആറളം പഞ്ചായത്ത്‌ തല ഉത്ഘാടനം  വളയംകോട് പാടശേഖരത്തിൽ വെച്ച് ആറളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിജി നടുപറമ്പിൽ  നിർവഹിച്ചു. നെല്ലിന്റെ ജന്മദിനമായ കന്നി മാസത്തിലെ മകം നാളായ സെപ്റ്റംബർ 26നു സംസ്ഥാന വ്യാപകമായി കൃഷിഭവന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക്  നെൽകൃഷിയുടെ മേഖലകൾ  പരിചയപ്പെടുത്തുന്നതിനും  വിവിധങ്ങളായ  വിജ്ഞാനം  പകർന്നു നല്കുന്നതിനുമാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. എടൂർ, വെളിമാനം സ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും അധ്യാപകരും ജനപ്രതിനിധികളും കർഷകരും കൃഷി ഓഫിസ് ഉദ്യോഗസ്ഥരും പങ്കെടുത്ത പരിപാടി വളരെ ഉപകാരപ്രദമായിരുന്നു.
കുട്ടികളും കർഷകരുമായി  പഴയ അറിവുകളും പുതിയ അറിവുകളും  പരസ്പരം പങ്ക് വെച്ചപ്പോൾ വിദ്യാർത്ഥികൾക്ക് അറിവിന്റെ നിറവുത്സവമായി  മാറുകയായിരുന്നു ഈ  സംഗമം.

ആറളം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ .കെ .വേലായുധൻ  അധ്യക്ഷത വഹിച്ച  യോഗത്തിൽ  സ്റ്റാന്റിംഗ് കമ്മിറ്റി  ചെയര്പേഴ്സൺമാരായ റൈഹാനത്ത് സുബി , ത്രേസിയാമ്മ കൊങ്ങോല ,      മെമ്പർമാരായ ലില്ലി മുരിയങ്കരി , ഷാന്റി പഴയതോട്ടം , ജിമ്മി അന്തിനാട്ട് ,എം .കെ .ശശി ,കൃഷി അസിസ്റ്റന്റ് .സുമേഷ് , വെളിമാനം ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഷാജി .കെ .ചെറിയാൻ ,  ജാൻസി ടീച്ചർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.