മെഗാതൊഴില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും


ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിച്ചു വരുന്ന എംപ്ലോയബിലിറ്റി സെന്റര്‍ സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍മേള സപ്തംബര്‍ 28ന് കണ്ണൂര്‍ ഗവ. ടിടിഐ (മെന്‍)ല്‍ നടക്കും. തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
ഐ ടി, ഫിനാന്‍സ്, ഹോസ്പിറ്റാലിറ്റി, മാര്‍ക്കറ്റിംഗ്, നേഴ്സിംഗ് എന്നീ മേഖലകളില്‍ നിന്നുള്ള 25 ല്‍പ്പരം കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. എസ്എസ്എല്‍സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ ടി ഐ, ഡിപ്ലോമ, എഞ്ചിനിയറിംഗ്, ഐ ടി, നഴ്സിംഗ്  യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ രാവിലെ 9.30 ന് ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 0497 2707610.