സ്വകാര്യവ്യക്തിയുടെ വീടിനോടു ചേർന്നുള്ള കൂറ്റൻ ജലസംഭരണി. നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് കൊട്ടിയൂർ ഗ്രാമപഞ്ചായത്തിന് കത്തു നൽകി
കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൽ പാൽച്ചുരം അഞ്ചാം വാർഡിൽ താമസിക്കുന്ന മനോജ് കുരുടികുളം എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടിനോടു ചേർന്നുള്ള ഭാഗത്ത് ഏകദേശം ഒരു ലക്ഷം ലിറ്റർ വെള്ളം സംഭരണശേഷിയുള്ള കുളം നിർമ്മിച്ച് വെള്ളം കെട്ടി നിർത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കുന്നിൻ ചെരുവിൽ ഉള്ള ഈ അനർധികൃത സംഭരണി താഴ് ഭാഗത്തുള്ള ജനങ്ങളുടെ ജീവന് ഭീഷണയാകുമെന്നും, മുൻമ്പ് ഇതിന് തൊട്ടു താഴ്ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളതിനാലും ഇത് പൊളിച്ചുനീക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വനംവകുപ്പ് കത്തിൽ പറയുന്നത്.
0 Comments