ഗവ. സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ 150-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് നവംബര്‍ മൂന്നിന് ചിത്രരചനാ മത്സരം (ജലഛായം) സംഘടിപ്പിക്കുന്നു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റ് അങ്കണത്തിലാണ് മത്സരം നടത്തുന്നത്. എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കാണ് മത്സരം. എല്‍ പി, യു പി വിദ്യാര്‍ഥികള്‍ക്ക് അന്നേദിവസം രാവിലെ 9.30 മുതല്‍ രജിസ്‌ട്രേഷന്‍ നടത്തി 11 മണിക്ക് മത്സരം ആരംഭിക്കും. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ രജിസ്‌ട്രേഷന്‍ നടത്തി രണ്ട് മണിക്ക് മത്സരം ആരംഭിക്കും. ചിത്രം വരയ്ക്കുന്നതിനാവശ്യമായ കളര്‍, പെന്‍സില്‍, തുടങ്ങിയവ വിദ്യാര്‍ഥികള്‍ കൊണ്ടുവരണം. മത്സരാര്‍ത്ഥികള്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 9946105965, 9447607360.