ഇരിട്ടി ഉപജില്ലാ ശാസ്ത്ര മേളയിൽ എടൂർ സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്‌കൂൾ 625 പൊയിന്റോടെ ഓവറോൾ ജേതാക്കളായി. 564 പൊയിന്റോടെ ജിഎച്ച്എസ് പാല, 409 പൊയിന്റോടെ ഐജെഎം എച്ച്എസ്എസ്, 398 പൊയിന്റോടെ അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ, 373 പൊയിന്റോടെ ജിഎച്ച്എസ്എസ് ചാവശ്ശേരി എന്നിവർ യഥാക്രമം 2 മുതൽ 5 വരെ സ്ഥാനക്കാരായി.
സമാപനം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മാർഗരറ്റ് ജോസ്, എഇഒ വിജയലക്ഷ്മി പാലക്കുഴ, പ്രിൻസിപ്പൽ എം.ടി.ജെയിംസ്, ഹൈസ്‌കൂൾ പ്രധാന അധ്യാപകൻ ബേബി മാത്യു, എൽപി സ്‌കൂൾ പ്രധാന അധ്യാപിക ലിസി തോമസ്, വിവിധ കൺവീനർമാരായ ബെനഡിക്ട് തോമസ്, എം.ഒ.വിനോദ്, സി.വി.അമർനാഥ്, പി.എൻ.രതീഷ്, അരുൺ, എം.എം.ബെന്നി, പിടിഎ വൈസ് പ്രസിഡന്റ് ജോജു വെന്നിലത്തിൽ എന്നിവർ പ്രസംഗിച്ചു. സമ്മാനദാനവും നടത്തി.
വിവിധ മേളകളിൽ എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് എന്നീ വിഭാഗങ്ങളിലായി ഒന്നാം സ്ഥാനക്കാരായ സ്‌കൂളുകൾ ചുവടെ ചേർക്കുന്നു. സയൻസ് മേള: എൽപി - മഞ്ഞാളാപുറം യുപിഎസ്. യുപി - സേക്രട്ട് ഹാർട്ട് യുപിഎസ് അങ്ങാടിക്കടവ്. എച്ച്എസ് - സെന്റ് മേരീസ് എച്ച് എസ്എടൂർ. എച്ച്എസ്എസ് - സേക്രട്ട് ഹാർട്ട് എച്ച്എസ്എസ് അങ്ങാടിക്കടവ്.
ഗണിതശാസ്ത്ര മേള: എൽപി - മഞ്ഞാളാപുറം യുപിഎസ്. യുപി - ജിഎച്ചഎസ് ചാവശ്ശേരി. എച്ച്എസ് - ഐജെഎം എച്ചഎസ്എസ് കൊട്ടിയൂർ. ജിഎച്ച്എസ് - സെന്റ് മേരീസ് എച്ച്എസ്എസ് എടൂർ.
ഐടി മേള: യു പി - മഞ്ഞളാപുറം യുപിഎസ്. എച്ച്എസ് - ലിറ്റിൽ ഫ്‌ലവർ ഇംഗ്‌ളീഷ് മീഡിയം എച്ച്എസ് കേളകം, മണത്തണ ജിഎച്ച്എസ്എസ് ( ഇരു സ്‌കൂളുകളും 1 -ാം സ്ഥാനം പങ്കിട്ടു.) എച്ച്എസ്എസ് - സെന്റ് മേരീസ് എച്ച് എസ്എസ് എടൂർ
പ്രവർത്തി പരിചയ മേള: എൽപി - സെന്റ് മേരീസ് എൽപിഎസ് എടൂർ. യുപി - മഞ്ഞളാപുറം യുപിഎസ്. എച്ച്എസ് - ജിഎച്ച്എസ്എസ് പാല, എച്ചഎസ്എസ് - സെന്റ് മേരീസ് എച്ച്എസ്എസ് എടൂർ.
സോഷ്യൽ സയൻസ് മേള: എച്ച്്എസ് - എടൂർ സെന്റ് മേരീസ് എച്ച്എസ്എസ് എടൂർ, ജിഎച്ച്എസ്എസ് പാല ( ഇരു സ്‌കൂളുകളും 1 - ാം സ്ഥാനം പങ്കിട്ടു.). എച്ച്എസ്എസ് - ഐജെഎം എച്ച്എച്ച്എസ്എസ് കൊട്ടിയൂർ.

0 Comments