ഇരിട്ടി : കണ്ണൂർ ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ  നേതൃത്വത്തിൽ രാഷ്ട്രീയ വയോശ്രീ  പദ്ധതി പ്രകാരം ബിപിഎൽ വിഭാഗത്തിലെ മുതിർന്ന പൗരന്മാർക്ക് സഹായ ഉപകരണ വിതരണം ചെയ്യുന്നതിന് മുന്നോടിയായുള്ള ക്യാമ്പ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ വച്ച് നടന്നു. കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ  വയോ ശ്രീ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി   ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുന്നോടിയായി ഉപഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള രണ്ടാമത്തെ ക്യാമ്പാണ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ വച്ച് നടന്നത്. ക്യാമ്പ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ. ടി. റോസമ്മ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസ് ജൂനിയർ സൂപ്രണ്ട് പി. കെ. നാസർ, ഇരിട്ടി സി ഡി പി ഒ ബേബി സുനില, ബ്ലോക്ക് പഞ്ചായത്തംഗം കെ .  മോഹനൻ എന്നിവർ സംസാരിച്ചു.