ഉളിയില്‍ കൂരന്‍മുക്കില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക്

കാക്കയങ്ങാട്: ഉളിയില്‍ കൂരന്‍മുക്കില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം.5 പേര്‍ക്ക് പരിക്ക്. ഇരിട്ടിയില്‍ നിന്നും മട്ടന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിരെ വരികയായിരുന്ന മറ്റൊരു കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഇരു കാറുകളുടെയും മുന്‍ ഭാഗം തകര്‍ന്നു. പരിക്കേറ്റവര്‍ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.