പരുമല  തീർത്ഥയാത്രക്ക് കേളകം ഓർത്തഡോക്‌സ് ശാലോം പള്ളിയിൽ നിന്ന് ഭക്തി സാന്ദ്രമായ തുടക്കം





മലബാറിന്റെ പരുമലയായ കേളകം സെന്റ് തോമസ് ഓർത്തഡോക്‌സ് ശാലോം പള്ളിയിൽ നിന്ന് പരുമല കാൽനട തീർത്ഥയാത്ര സംഘം യാത്ര ആരംഭിച്ചു . രാവിലെ കേളകം സെന്റ് തോമസ് ഓർത്തഡോക്‌സ് ശാലോം പള്ളിയിൽ നിന്ന് ഫാ.നോബിൻ കെ വർഗീസ്,ഫാ.ഷിബു ജോൺ,ഫാ.ജസ്റ്റിൻ,ഫാ.ഏൽദോ എന്നിവരുടെ ആശീർവാദത്തോടെയാണ് 40 തിലധികം സംഘം പരുമലയിലേക്ക് യാത്ര തിരിച്ചത്.ഒമ്പത് ജില്ലകളിലൂടെ 11 ദിവസം 430 കിലോമീറ്റർ ദൂരം സഞ്ചരിച്ച് നവംബർ ഒന്നിന് പരുമല പുണ്യഭൂമിയിൽ എത്തിച്ചേരും