തയ്യല്‍ പരിശീലനം
കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രാലയത്തിന് കീഴിലുള്ള കണ്ണൂര്‍ പവര്‍ലൂം സര്‍വീസ് സെന്ററിലേക്ക് രണ്ട് മാസത്തെ ഡിസൈനിംഗ്/തയ്യല്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18 നും 58നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഒക്‌ടോബര്‍ 21 ന് രാവിലെ 10 മണിക്കകം മരക്കാര്‍ക്കണ്ടിയിലുള്ള പവര്‍ലൂം സര്‍വീസ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണം. ആദ്യം അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് മുന്‍ഗണന. ഒക്‌ടോബര്‍ 21 ന് ക്ലാസുകള്‍ ആരംഭിക്കും. ഫീസ് 1500 രൂപ. ഫോണ്‍. 0497 2734950.


0 Comments