മുല്ലനേഴി പുരസ്‌ക്കാരം സുനില്‍ പി ഇളയിടത്തിന്

2019ലെ മുല്ലനേഴി പുരസ്‌ക്കാരം സുനില്‍ പി ഇളയിടത്തിന്. 15 001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌ക്കാരം മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സര്‍വീസ് സഹകരണ ബാങ്കും ചേര്‍ന്നാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അശോകന്‍ ചരുവില്‍ (പ്രസിഡണ്ട്), രാവുണ്ണി (സെക്രട്ടറി), പ്രിയനന്ദനന്‍, കാവുമ്ബായി ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാന്ന് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.