ആറളം ഫാം പുനരധിവാസ മേഖലയിൽ 1926 ആദിവാസി കുടുംബങ്ങൾക്ക്
ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള വയാ ട്രസ്റ്റ് സൗരോർജ് ലൈറ്റ് യൂണിറ്റ് നൽകി.
ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള വയാ ട്രസ്റ്റിന്റെ മാതൃകാ പ്രവർത്തനം ആറളം ആദിവാസി പുനരധിവാസ മേഖലക്ക് വെളിച്ചമായി. ആദിവാസി കുടുംബങ്ങൾക്ക് ഏറെ ആശ്വാസം പകരു ന്ന പദ്ധതിയാണ് സുമനസ്സുകൾ നടപ്പാക്കിയത്. ഫാമിൽ 3375 കുടുംബങ്ങൾക്ക് ഭൂമി നൽകിയിട്ടുണ്ടെങ്കിലും വന്യമൃഗ ശല്യവും അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും മൂലം 1638 കുടുംബങ്ങൾ മാത്രമാണ് താമസമാക്കിയത്. ഇവർക്ക് എല്ലാവർക്കും സൗരോർജ പാനൽ യൂണിറ്റ് നൽകി. ഇതിനു പുറമെ കയ്യേറ്റക്കാരായും മറ്റും ഫാമിൽ കഴിയുന്ന 288 കുടുംബങ്ങൾക്കും സൗരോർജ യൂണിറ്റ് നൽകിയിട്ടുണ്ട്. മുഴുവൻ കുടുംബങ്ങൾക്കും 1000 രൂപ വില വരുന്ന ഭക്ഷണ സാധന കിറ്റും ഉടൻ വിതരണം ചെയ്യും.
ആദിവാസി കുടുംബങ്ങൾക്ക് നൽകിയിട്ടിള്ള സൗരോർജ പാനൽ യൂണിറ്റ് ഒന്നിന് 2200 രൂപ വിലവരുന്നതാണ്. 6 മണിക്കൂർ ലൈറ്റ് കത്തിച്ചുവെക്കാം. ഇതോടൊപ്പം മൊബൈൽ ഫോൺ ചാർജ് ചെയ്യാം. പുറത്ത് ടോർച്ചായി കൊണ്ടുപോകാനും സാധിക്കും. വയനാട് പ്രളയമേഖലയിൽ അടക്കം 15000 കുടുംബങ്ങൾക്ക് സൗരോർജ വിളക്കുകളും ഭക്ഷണ സാധന കിറ്റുകളും നൽകുന്നതിന്റെ ഭാഗമായാണ് ആറളം പുനരധിവാസ മേഖലയെയും പരിഗണിച്ചത്. ആറളം വന്യജീവി സങ്കേതത്തിലും 24 ലൈറ്റുകൾ നൽകി.
ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വേലായുധൻ അധ്യക്ഷത വഹിച്ചു. ആറളം ഫാം ആദിവാസി പുനരധിനാസ മിഷൻ സൈറ്റ് മാനേജർ പി.പി.ഗിരീഷ്, വയാ ട്രസ്റ്റ് സിഇഒ സതീഷ് കുമാർ, മണത്തണകൂട്ടം പ്രസിഡന്റ് ഗോപിനാഥ് മണത്തണ, സെക്രട്ടറി വി.എം.സോവിറ്റ് എടത്തൊട്ടി, സ്റ്റാൻലി ജോർജ്, കെ.പി.മോഹനൻ കൊട്ടിയൂർ, അജയൻ പാല, നിഷാദ് എന്നിവർ പ്രസംഗിച്ചു
0 Comments