എസ് എ ആര്‍ ഗീലാനി അന്തരിച്ചു
ന്യൂഡല്‍ഹി
പാര്‍ലമെന്റ് ആക്രമണ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എസ് എ ആര്‍ ഗീലാനി അന്തരിച്ചു. ഡല്‍ഹി സര്‍വകലാശാലയിലെ മുന്‍ പ്രൊഫസറാണ്. കേസില്‍ പിന്നീട് സുപ്രീംകോടതി ഗീലാനിയെ കുറ്റവിമുക്‌തനാക്കിയിരുന്നു. വ്യാഴാഴ്‌ച വൈകിട്ട് ഹൃദയാഘാതം മൂലമാണ് മരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
അറബിക് വിഭാഗത്തില്‍ അധ്യാപകനായിരുന്നു ഗീലാനി. പാര്‍ലമെന്റ് ആക്രമണകേസില്‍ മുഖ്യപ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതില്‍ ഗീലാനി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.


0 Comments