കാരുണ്യപ്പെട്ടിയുമായി
കരിക്കോട്ടക്കരി യു.പി.സ്കൂൾ

കരിക്കോട്ടക്കരി: കരിക്കോട്ടക്കരി യു.പി.സ്ക്കൂളിലെ ക്ലാസ്സുകളിൽ സ്ഥാപിച്ച കിരണ്യപ്പെട്ടിയിലെ വിഭവങ്ങളുമായി കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമടങ്ങുന്ന സംഘം അഗതിമന്ദിരത്തിലെത്തി. പാവപ്പെട്ടവരേയും മറ്റ് പ്രയാസമനുഭവിക്കുന്നവരേയും സഹായിച്ചുകൊണ്ട് അവരുടെ ദു:ഖത്തിൽ പങ്കു ചേരുവാൻ കുട്ടികളെ ശീലിപ്പിക്കുന്നതിനായി സംഘടിപ്പിപ്പിച്ചിരിക്കുന്ന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സ്കൂളിൽ കാരുണ്യപ്പെട്ടി സ്ഥാപിച്ചിരിക്കുന്നത്. കരി കോട്ടക്കരിയിലെ  സെന്റ് അലോഷ്യസ് കോൺവെൻറിലാണ് ഇത്തവണ കാരുണ്യപ്പെട്ടിയിലെ വിഭവങ്ങൾ നൽകിയത്. വിവിധ പ്രദേശത്തു നിന്നുള്ള ഇരുപതോളം വിദ്യാർത്ഥിനികളാണ് അലോഷ്യസ് കോൺവെന്റിന്റെ സംരക്ഷണയിൽ കഴിയുന്നത്.
അലോഷ്യസ് കോൺവെന്റ് സുപ്പീരിയർ സി. സാലി കരക്കാട്ട് സ്കൂൾ പി.ടി.എ പ്രസിഡന്റ് തോമസ് എൻ പി യിൽ നിന്നും സാധനങ്ങൾ ഏറ്റുവാങ്ങി. സ്കൂൾ ഹെഡ്മാസ്റ്റർ സോജൻ വർഗീസ്, മദർ പി.ടി.എ പ്രസിഡന്റ് ജാൻസി ജോബി,  പി.ടി എ പ്രസിഡന്റ് ഷാജു തടത്തിൽ, ജെയ്സൺ കെ.ജെ എന്നിവർ സംസാരിച്ചു.