ശിബിലിന്റെ ജീവനായി "മുത്തപ്പൻ" കാരുണ്യ യാത്ര നടത്തി
രക്താർബുദം ബാധിച്ച് വെല്ലൂർ ഹോസ്പിറ്റലിൽ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായി ചികിത്സയിൽ കഴിയുന്ന ശ്രീകണ്ഠപുരം ഗവൺമെന്റ് ഹൈസ്കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി യായ ശിബിൽ എന്ന കുട്ടിക്കുള്ള ചികിത്സാ ധനശേഖരണത്തിൻ്റെ ഭാഗമായി ആറളം ടൗണിൽ നിന്നും തളിപ്പറമ്പിലേക്ക് പോകുന്ന മുത്തപ്പൻ ബസ് കാരുണ്യ യാത്രാ പരിപാടി ആറളം പഞ്ചായത്ത് പ്രസിഡൻ്റ് ഷിജിനടു പറമ്പിൽ ഉദ്ഘാടനം ചെയ്തു.ആറളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വേലായുധൻ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റെയ്ഹാനത്ത് സുബി, മെമ്പർ രജിതമാവില ,നിയാസ് ചാന്തുരുത്തി, ആറളം പ്രദേശവാസികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ഈ കാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻകൈ എടുത്ത .മുത്തപ്പൻ ബസിലെ ഓണർ, ജീവനക്കാർ, ഹരിത ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ എന്ന വരെ പഞ്ചായത്ത് മുക്തകണ്ഠം പ്രശംസിച്ചു. ആറളം ടൗണിലെ കച്ചവട സ്ഥാപനത്തിലെ ആളുകളുടെയും തൊഴിലാളി സംഘടനകളുടെയും ജനപ്രതിനിധികളുടേയും നേതൃത്വത്തിൽ ചികിത്സാ ഫണ്ട് ശേഖരണം നടത്തി.
0 Comments