സംസ്ഥാന തൈക്കോണ്ട സ്കൂൾ ചാമ്പ്യൻഷിപ്പ് അഡ്ലിൻ ബാബുവിന് വെങ്കലമെഡൽ
ഇരിട്ടി: സംസ്ഥാന തൈക്കോണ്ട സ്കൂൾ ചാമ്പ്യൻഷിപ്പിൽ എടൂർ സെന്റ്മേരിസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിക്ക് വെങ്കല മെഡൽ. പ്ലസ് ടു വിദ്യാർഥിനി അഡ്ലിൻ ബാബുവിനാണ് വെങ്കല മെഡൽ ലഭിച്ചത്. തൃശ്ശൂരിൽ വെച്ച് നടന്ന സംസ്ഥന ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് ആയിരുന്നു അഡ്ലിൻ ബാബു മത്സരിച്ചത്. എടൂരിലെ പി. വി. ബാബുവിന്റെയും ബിന്ദുവിന്റെയും മകളാണ് അഡ്ലിൻ ബാബു. ചാമ്പ്യൻഷിപ്പിൽ സായി - സ്പോർട്സ് സ്കൂളുകൾക്ക് പുറത്തുനിന്നും മത്സരിച്ച് മെഡൽ കരസ്ഥമാക്കിയ നേട്ടവും അഡ്ലിന് സ്വന്തം.
0 Comments