റോഡിന്റെ നവീകരണം ഉടൻ നടത്തണം നാട്ടുകാർ
ആറളം ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡായ ആറളം ചെടിക്കുളം ചതിരൂർ റോഡിന്റെ നവീകരണ പ്രവർത്തനം വൈകുന്നതായി ആരോപണം. 2006 ൽ പ്രധാനമന്ത്രി സഡക്ക് യോജന പദ്ധതിയിൽ നവീകരണം നടത്തിയ റോഡാണിത്. അതിന് ശേഷം ഇതുവരെയായി റോഡ് അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. നാട്ടുകാരു പ്രതിക്ഷേധത്തെ തുടർന്ന് ജില്ലാ പഞ്ചായത്ത് റോഡ് നവീകരണം ഏറ്റെടുക്കുകയായിരുന്നു. 45 ലക്ഷം രൂപ ആദ്യ ഗഡുവായി അനുവദിക്കുകയും ചെയ്യ്തു. കരാറുകാരന്റെ അനാസ്ഥയാണ് നവീകരണം നീണ്ടു പോകാൻ കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഈ വർഷം 50 ലക്ഷം രൂപ കൂടി ജില്ലാ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ടെന്നും അധികൃതർ ഇടപെട്ട് റോഡ് നവീകരണം ഉടൻ പൂർത്തിയാക്കണമെന്നും പൊതു പ്രവർത്തകൻ പി.വി.കുഞ്ഞി കണ്ണൻ പറഞ്ഞു.


0 Comments