കേളകം സെൻറ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു.




സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു.നാടന്‍ വിഭവങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി ഉല്‍പന്നങ്ങളായിരുന്നു വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ തയ്യാറാക്കി കൊണ്ടുവന്നത്. ഭക്ഷ്യമേള പിടിഎ പ്രസിഡന്റ് എസ് ടി രാജേന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകന്‍ പി പി വ്യാസന്‍,പിടിഎ വൈസ് പ്രസിഡന്റ് ജില്‍സണ്‍ കൊല്ലുവേലില്‍ എന്നിവര്‍ സംസാരിച്ചു.കേളകം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും ഭക്ഷ്യ വിഭവ മേള സന്ദര്‍ശിച്ചു.വിവിധ തരം പായസങ്ങള്‍,കിഴങ്ങ് വര്‍ഗങ്ങള്‍ക്കൊണ്ടുള്ള വിഭവങ്ങള്‍,ഇലകറികള്‍ ,ചമ്മന്തികള്‍,അച്ചാറുകള്‍ എന്നിവയായിരുന്നു വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഭക്ഷ്യമേളക്കായി ഒരുക്കിയത്.