റേഷൻ കാർഡ് ഇല്ലാത്ത ആറളത്തെ ആദിവാസി കുടുംബങ്ങൾക്കായി ഇരിട്ടി താലൂക്ക് സപ്ലൈ ഓഫിസിൽ അദാലത് നടത്തി
ആറളം ഗ്രാമ പഞ്ചായത്തിലെ ചതിരൂർ 110 കോളനി, വിയറ്റ്നാം കോളനി, വീർപാട്, കളരിക്കാട് തുടങ്ങിയ ആദിവാസി കോളനികളിലെ റേഷൻ കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്ക് റേഷൻ കാർഡ് ലഭ്യമാക്കുന്നതിനായി ആറളം പോലീസ് സ്റ്റേഷൻ സി. ഐ സുധാകരന്റെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് സപ്ലൈ ഓഫിസിൽ വെച്ച് അദാലത് നടന്നു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൈഹാനത്ത് സുബി താലൂക്ക് സപ്ലൈ ഓഫിസർ ജോജോ, ആറളം പോലിസ് ഉദ്യോഗസ്ഥരായ രഞ്ജിത്ത്.കെ, ദിലീപ് കൂവയിൽ, ശറഫുദ്ധീൻ കെ, പ്രൊമോട്ടർ ശുഭ വി. സി, ജാൻസി ടീച്ചർ എന്നിവർ അദാലത്തിൽ ക്യാമ്പിന് നേതൃത്വം നൽകി. കഴിഞ്ഞ ദിവസം മേഖലയിൽ സന്ദർശനം നടത്തിയ ജില്ലാ ഭരണാധികാരികളുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി




0 Comments