എറണാകുളം സൗത്ത് റയില്‍വെ സ്റ്റേഷനില്‍ വെള്ളംകയറി; ട്രാക്കില്‍ മണ്ണിടിഞ്ഞുവീണു, ട്രെയിന്‍ ഗതാഗതം നിലച്ചു
കൊച്ചി: കനത്ത മഴ തുടരുന്ന എറണാകുളത്ത് സൗത്ത് റയില്‍വെ സ്റ്റേഷനില്‍ വെള്ളംകയറി. ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. പിറവം-വൈക്കം റോഡ് സ്‌റ്റേഷനുകള്‍ക്കിടയില്‍ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു. മണ്ണ് നീക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവരുമെന്നാണ് വിവരം. സൗത്ത് സ്‌റ്റേഷനില്‍ വെള്ളംകയറിയതോടെ വിവിധയിടങ്ങളില്‍ ട്രൈയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്.
കൊച്ചിയില്‍ എംജി റോഡ്, ഇടപ്പള്ളി, സൗത്ത്, നേര്‍ത്ത് റെയില്‍വെ സ്റ്റേഷന്‍ റോഡുകള്‍, കലൂര്‍ ബസ് സ്റ്റാന്റ്, സ്‌റ്റേഡിയം എന്നിവിടങ്ങളില്‍ വലിയതോതിതിലുള്ള വെള്ളക്കെട്ട് രൂപപ്പെട്ടത് റോഡ് ഗതാഗതത്തെയും തടസ്സപ്പെടുത്തി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പല ബൂത്തുകളിലും വെള്ളം കയറി. ബൂത്തുകള്‍ മാറ്റി സ്ഥാപിക്കുന്ന നടപടികളുമായി അധികൃതര്‍ മുന്നോട്ടുപോകുകയാണ്.
0 Comments