മഞ്ചേശ്വരത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു; മൂന്ന് മണിക്കൂര്‍ പിന്നിടുമ്ബോള്‍ 12.18 ശതമാനം പോളിംഗ്
മഞ്ചേശ്വരം: മഞ്ചേശ്വരം നിയമസഭാ മണ്ഡലം ഉപതെരെഞ്ഞെടുപ്പിന്റെ പോളിംഗ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു. മൂന്ന് മണിക്കൂര്‍ പിന്നിടുമ്ബോള്‍ 9.26 വരെ 12.18 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ അതിരാവിലെ വലിയ തിരക്കുണ്ടായിരുന്നില്ല. എന്നാല്‍ എട്ട് മണി കഴിഞ്ഞതോടെ വലിയ ക്യൂ രൂപപ്പെട്ടു വരുന്നുണ്ട്.
പോള്‍ ചെയ്തതില്‍ 12.8 ശതമാനം സ്ത്രീകളും 11.89 ശതമാനം പുരുഷന്മാരുമാണ്. 198 വോട്ടെടുപ്പ് കേന്ദ്രങ്ങളിലും വീഡിയോ ചിത്രീകരണമുണ്ട്. കനത്ത പോലീസ് കാവലിലാണ് തെരെഞ്ഞടുപ്പ് നടക്കുന്നത്. 2,14,779 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.
0 Comments