കണിച്ചാർ പുതുതായി നിര്‍മിക്കുന്ന പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം  എം എല്‍ എ  അഡ്വക്കറ്റ് സണ്ണി ജോസഫ് നിര്‍വഹിച്ചു.

കണിച്ചാര്‍:പുതുതായി നിര്‍മിക്കുന്ന പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം  എം എല്‍ എ  അഡ്വക്കറ്റ് സണ്ണി ജോസഫ് നിര്‍വഹിച്ചു. എംഎല്‍എ ഫണ്ടില്‍ ഉള്‍പ്പെടുത്തി 65 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് സെലിന്‍ മാണി അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് സ്റ്റാനി എടത്താഴെ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ  ഷാന്റി സെബാസ്റ്റ്യന്‍, സിജി ടോമി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വര്‍ഗീസ് ജോസഫ് നടപ്പുറം, വിജയന്‍ മനങ്ങാടന്‍,  പഞ്ചായത്തംഗങ്ങളായ മേരികുട്ടി കാപ്പിയില്‍, വിനോയ് ജോര്‍ജ് ജോര്‍ജ്ജുകുട്ടി ഇരുമ്പുഴി, തിട്ടയില്‍ വാസുദേവന്‍ നായര്‍, മത്തായി മൂലേച്ചാലില്‍ എന്നിവര്‍  പങ്കെടുത്തു.എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 65 ലക്ഷം രൂപ ചിലവഴിച്ച് പുതുതായി നിര്‍മ്മിച്ച കണിച്ചാര്‍ ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മുകളിലായാണ് രണ്ടു നിലകളിലായി പഞ്ചായത്ത് ഓഫീസ് കെട്ടിടം പണിയുന്നത്. 6248 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തിലാണ് കെട്ടിടം പണിയുന്നത്. ഒന്നാം നിലയില്‍ ഓഫീസ് കോംപ്ലക്‌സും രണ്ടാം നിലയില്‍ കമ്മ്യൂണിറ്റിഹാളുമാണ് പണിയുന്നത്.കരാറെടുത്ത കരാറുകാരന്‍ പ്രവര്‍ത്തി ആരംഭിക്കാത്തത്തിന്റെ പശ്ചാത്തലത്തില്‍ റീ ടെന്‍ഡര്‍ നടത്തിയാണ് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണപ്രവൃത്തി നടത്തുന്നത്. കേളകം സ്വദേശിയും ബില്‍ഡിങ് കോണ്‍ടാക്ടറുമായ കളപ്പുര ജോയിയാണ് നിര്‍മാണപ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. നിലവിലുള്ള പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ നിന്നും സൗകര്യമുള്ള മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കെട്ടിടത്തിന്റെ പ്രവര്‍ത്തി ആരംഭിച്ചിരിക്കുന്നത്.