അഭയ കേസ്: രണ്ടാംഘട്ട സാക്ഷി വിസ്താരം  തുടരും

 സിസ്റ്റര്‍ അഭയ കേസിലെ രണ്ടാംഘട്ട സാക്ഷി വിസ്താരം ഇന്ന് തുടരും. തിരുവനന്തപുരം സിബിഐ കോടതിയിലാണ് വിചാരണ. രാജു നമ്ബുതിരി, ക്രൈംബ്രാഞ്ച് മുന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ശങ്കരന്‍ എന്നീ സാക്ഷികളെയാണ് ഇന്ന് വിസ്‍തരിക്കുക. 26 ആം തിയതി വരെയാണ് രണ്ടാംഘട്ട വിസ്താരം. ഓഗസ്റ്റിലാണ് കേസിലെ വിചാരണ ആരംഭിച്ചത്.

ആദ്യഘട്ട വിസ്താരത്തില്‍ എട്ടു പേര്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയപ്പോള്‍ ആറുപേര്‍ കൂറുമാറിയിരുന്നു. അതേയമസയം കേസിലെ മുഖ്യ സാക്ഷിയായ രാജു, ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിനെ തിരിച്ചറിഞ്ഞിരുന്നു. അഭയ കൊല്ലപ്പെട്ട ദിവസം രാത്രി ഫാദര്‍ കോണ്‍വെന്റിന്റെ പടികള്‍ കയറി മുകളിലേക്ക് പോകുന്നത് താന്‍ കണ്ടിരുന്നുവെന്ന് മോഷ്ടാവായ രാജു പറഞ്ഞിരുന്നു