സി.ബി.എസ്.ഇ ജില്ലാ കലോത്സവത്തിൽ കേളകം എം.ജി.എം ശാലോം സെക്കണ്ടറി സ്കൂളിന് മികച്ച നേട്ടങ്ങൾ               


ഒക്ടോബർ 11, 12 തിയ്യതികളിൽ കണ്ണൂരിൽ വച്ച് നടന്ന സി.ബി.എസ്.ഇ ജില്ലാ കലോത്സവത്തിൽ കേളകം എം .ജി.എം.ശാലോം സെക്കണ്ടറി സ്കൂൾ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കി.
യു .പി  വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യത്തിൽ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി ശേയ വി.എസ് 'എ' ഗ്രേഡും രണ്ടാം സ്ഥാനവും, സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യതയും നേടി.
അഷ്മി ത പി.എസ് യു.പി വിഭാഗം മലയാളം പദ്യം ചൊല്ലലിൽ 'എ' ഗ്രേഡും രണ്ടാം സ്ഥാനവും കരസ്ഥമാക്കി
അക്സ എലിസബത്ത് ഇംഗ്ലീഷ് പ്രസംഗം , ജോബ് ജോമി മലയാളം പദ്യം ചൊല്ലൽ, ജോസഫ് ജോമി എന്നിവരും 'എ' ഗേഡ് നേടി.എൽ.പി വിഭാഗം പദ്യം ചൊല്ലൽ, മലയാളം പ്രസംഗം എന്നിവയിൽ 'എ' ഗേഡും ,നാടോടി നൃത്തത്തിൽ ബി ഗ്രേഡും ദേവ ഗംഗ എസ്.പി നേടി. ഹൈസ്കൂൾ വിഭാഗം ലളിതഗാന മത്സരത്തിൽ അഖിൽ വർഗ്ഗീസ് 'എ' ഗ്രേഡും നേടി.അഭിമാനാർഹമായ നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ മാനേജ്മെന്റും പി.ടി.എ യും അധ്യാപകരും അനുമോദിച്ചു.